7.3കിലോ സ്വർണം കടത്താൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെ യുള്ള സംഘം പിടിയിൽ

ഹൈദരാബാദ്: ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ നാലു വിദേശികൾ ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽനിന്നു ഹൈദരാബാദിലെത്തിയ സുഡാൻ പൗരൻമാരാണ് പിടിയിലായത്. 7.3 കിലോ സ്വർണമാണ് ഇവരിൽനിന്നും കസ്റ്റംസ് പിടികൂടിയത്.
3.6 കോടി രൂപയുടെ സ്വർണമാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം കടത്താൻ ശ്രമിച്ചത്. നാലു പേരെയും കസ്റ്റംസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.