സംവിധായകൻ അലി അക്ബർ ഇനി രാമസിംഹൻ


കോഴിക്കോട്: മതം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെ പേര് മാറ്റി സംവിധായകനും ബിജെപി നേതാവുമായ അലി അക്ബർ. രാമസിംഹൻ' എന്ന പേരാണ് അദ്ദേഹം പുതിയതായി സ്വീകരിച്ചത്.  സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചപ്പോൾ‍ ആ വാർ‍ത്തയ്ക്കുനേരെ ഫേസ്ബുക്കിൽ‍ ആഹ്ളാദപ്രകടനം നടന്നെന്നും അതിൽ‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബർ‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. 

ഇനി ഹിന്ദു ധർ‍മ്മത്തിലേക്കാണ് പോകുന്നതെന്നും നാളെ മുതൽ‍ അലി അക്ബറിനെ നിങ്ങൾ‍ക്ക് രാമസിംഹന്‍ എന്ന് വിളിക്കാമെന്നും സംസ്‌കാരത്തോട് ചേർ‍ന്ന് നിന്നപ്പോൾ‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹൻ എന്നും അലി അക്ബർ‍ പറഞ്ഞു.

You might also like

Most Viewed