ഹെലികോപ്റ്റർ അപകടം; മൃതദേഹങ്ങൾ പ്രധാനമന്ത്രി ഏറ്റുവാങ്ങും
ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും മറ്റ് സൈനികരുടെയും മൃതദേഹങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ ഏറ്റുവാങ്ങും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. സുലൂർ എയർബേസിൽ നിന്നും ഇന്ത്യൻ എയർഫോഴ്സിന്‍റെ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിക്കുന്നത്.
