ബികെഎസ് ബാലകലോൽസവം 2022 ജനവരി ആദ്യവാരം ആരംഭിക്കും


മനാമ

ബഹ്റൈൻ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി സംഘടിപ്പിക്കാറുള്ള ദേവ്ജി ബികെഎസ് ബാലകലോൽസവം 2022 ജനവരി ആദ്യവാരം ആരംഭിക്കുമെന്ന് കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. കോറോണയുടെ  സാഹചര്യത്തിൽ രണ്ട് തവണ മാറ്റി വെച്ച ബാലകലോത്സം പുതുമകളോടെയും പ്രത്യേകതകളോടെയും ആയിരിക്കും  ഈ പ്രാവശ്യം സംഘടപ്പിക്കുക. സമാജത്തിന്റെ ഡയമണ്ട്  ജൂബിലി ഹാൾ, രവി പിള്ള  ഹാൾ, യൂസഫ് അലി ഹാൾ, ബേസ്‌മെന്റ് ഹാൾ,  ബാബുരാജൻ ഹാൾ,രാമചന്ദ്രൻ ഹാൾ  എന്നിവ കൂടാതെ പുതുതായി പണി കഴിപ്പിച്ച മൾട്ടിപർപ്പസ്  ഹാൾ ഉൾപ്പെടെ ഏഴോളം വേദികളിൽ ഒരേ സമയം മത്സരങ്ങൾ സംഘടിപ്പിക്കാൻ ഉള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

ബഹ്റൈനിൽ താമസിക്കുന്ന താൽപ്പര്യമുള്ള  മുഴുവൻ ഇന്ത്യൻ കുട്ടികൾക്കും ബാലകലോത്സവത്തിന്റെ മത്സരങ്ങളിൽ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളോടൊപ്പം ഗ്രൂപ്പ് ഇനങ്ങളും ഉണ്ടാവും. ഇരുന്നുറോളം ഇനങ്ങളിൽ അഞ്ച് ഗ്രൂപ്പുകളിലുമായി ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്നു  കൺവീനർ ദിലീഷ് കുമാർ പറഞ്ഞു.ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഇരുനൂറോളം  വാളണ്ടിയേഴ്സ് ഉൾക്കൊള്ളുന്ന സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള മത്സരാർത്ഥികൾക്ക് ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ വെബ്സൈറ്റു വഴി ഡിസംബർ 15 മുതൽ 25 വരെ മത്സരങ്ങൾക്ക് രെജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 17251878 അല്ലെങ്കിൽ 39440539 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

kk

You might also like

  • Straight Forward

Most Viewed