കോപ്റ്റർ അപകടം; ക്യാപ്റ്റൻ വരുൺ സിംഗിനെ ബംഗളൂരുവിലേക്കു മാറ്റി

ബംഗളൂരു: കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ ബംഗുളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. ബംഗളൂരുവിലെ എയര്‍ഫോഴ്‌സ് കമാന്‍ഡ് ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്. വെല്ലിംഗ്ടണിലെ മിലിട്ടറി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വരുണ്‍ സിംഗിനെ സുലൂര്‍ എയര്‍ബേസില്‍ നിന്നുമാണ് വിമാനമാര്‍ഗം ബംഗളൂരുവിലേക്കു മാറ്റിയത്. വരുണിന്‍റെ ജീവന്‍രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വരുണ്‍ സിംഗ് വെന്‍റിലേറ്ററിലാണ് കഴിയുന്നത്.