അന്താരാഷ്ട്ര വിമാന സർവീസ് ഡിസംബർ 15 മുതൽ പുനരാരംഭിക്കില്ല

ന്യൂഡൽഹി: ഒമിക്രോൺ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് സാധാരണഗതിയിൽ ഡിസംബർ 15 മുതൽ പുനരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനം. ഈ മാസം 15 മുതൽ അന്തരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നവംബർ 26ന് അറിയിച്ചിരുന്നു. എന്നാൽ യൂറോപ്പിലും സൗദിയിലുമടക്കം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് സാധാരണ നിലയിൽ ഉടന്‍ ആരംഭിക്കേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാട്. സർവീസ് എപ്പോൾ ആരംഭിക്കണമെന്ന കാര്യത്തിൽ തീരുമാനം പിന്നീടുണ്ടാകും.
നിലവിൽ വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് കർശന പരിശോധനയും സന്പർക്ക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു. നിലവിലെ എയർ ബബിൾ സംവിധാനത്തിൽ വ്യോമഗതാഗതം തുടരാനാണ് തീരുമാനം.