പെരിയ ഇരട്ടക്കൊലപാതകം; അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ


കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ നിർണായക അറസ്റ്റുമായി സിബിഐ. അഞ്ച് സിപിഎം പ്രവർത്തകരെയാണ് സിബിഐ ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തത്. മധു, സുരേന്ദ്രൻ, രാഗി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും. 

2019 ഫെബ്രുവരി 17−നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിർ‍ത്തി ആക്രമിക്കുകയായിരുന്നു. കേസിൽ ആദ്യം 14 പ്രതികളാണ് ഉണ്ടായിരുന്നത്. 2019 സെപ്റ്റംബറിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed