ഇന്ത്യയിൽ 24 മണിക്കൂറിനിടെ 16,862 പേർക്ക് കൂടി കൊവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിലും 11 ശതമാനത്തിന്റെ കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592 ആയി ഉയർന്നു. കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,814ആയി.19,391 പേർ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരായവരുട എണ്ണം 3,33,82,100 ആയി.