തെരഞ്ഞെടുപ്പിൽ കോടികൾ ഒഴുക്കി ബിജെപി; പകുതിയിലധികവും ബംഗാളിൽ, കേരളത്തിൽ 82.67 കോടി



ശാരിക

ന്യൂഡല്‍ഹി: ഏറ്റവുമൊടുവില്‍ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി 529.38 കോടി രൂപ ചെലവഴിച്ചതായി കണക്ക്. ഇതില്‍ പകുതിയിലധികം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലാണ് ചെലവിട്ടതെന്നും പാര്‍ട്ടി തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച ചെലവ് കണക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചെലവ് കണക്കാണ് ബിജെപി സമര്‍പ്പിച്ചത്. പശ്ചിമ ബംഗാളില്‍ മാത്രമായി 286 കോടി രൂപയാണ് പാര്‍ട്ടി ചെലവഴിച്ചത്. ആകെ ചെലവഴിച്ചതിന്റെ 54 ശതമാനം വരുമിത്. തെരഞ്ഞെടുപ്പ് കാലയളവില്‍ 1494 കോടി രൂപയാണ് സംഭാവനകളായി ബിജെപിയുടെ അക്കൗണ്ടിലെത്തിയത്. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ പൊതുപ്രചാരണത്തിനായി 217.16 കോടി രൂപയും സ്ഥാനാര്‍ഥികള്‍ക്കായി 69.83 കോടി രൂപയുമാണ് ചെലവഴിച്ചത്. ഇതില്‍ 58.80 കോടി രൂപ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് നല്‍കിയതായും കണക്കുകളില്‍ പറയുന്നു. അസമില്‍ 96.26 കോടി രൂപയും കേരളത്തില്‍ 82.67 കോടി രൂപയും തമിഴ്‌നാട്ടില്‍ 51.56 കോടി രൂപയും പുതുച്ചേരിയില്‍ 11.89 കോടി രൂപയുമാണ് ബിജെപി ചെലവഴിച്ചത്.

ഇതോടെ അഞ്ച് സംസ്ഥാനങ്ങളിലെയും ആകെ തെരഞ്ഞെടുപ്പ് ചെലവ് 529.38 കോടി രൂപയായി. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് ശേഷം പാര്‍ട്ടിയുടെ ബാങ്ക് ബാലന്‍സും കൈവശമുള്ള പണവും ചേര്‍ന്ന തുക 7,689.06 കോടി രൂപയായിരുന്നു. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകക്ക് പരിധികളുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടികള്‍ക്ക് പരിധിയില്ലാതെ പണം ചെലവഴിക്കാന്‍ കഴിയും. യാത്രകള്‍, റാലികള്‍, പരസ്യങ്ങള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവക്കുള്ള ചെലവുകള്‍ ഉള്‍പ്പെടുന്ന വിശദമായ കണക്കുകള്‍ ഓരോ തെരഞ്ഞെടുപ്പിനുശേഷവും പാര്‍ട്ടികള്‍ കമീഷന് സമര്‍പ്പിക്കണം.

article-image

ddsdsdsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed