ഹരിയാനയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ


ചണ്ഡിഗഡ്: ഹരിയാനയിലെ പൽവാലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. നരേഷ്, ഇയാളുടെ ഭാര്യ, ഇവരുടെ രണ്ടു കുട്ടികൾ, നരേഷിന്‍റെ മരുമകൾ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൽവാലിലെ ഔറംഗബാദിലുള്ള വീടിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

നരേഷ് ഭാര്യയ്ക്കും കുട്ടികൾക്കും നരേഷ് ഉറക്ക ഗുളികകൾ നൽകിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായിരിക്കാമെന്ന് പോലീസ് പറഞ്ഞു. പിന്നീട് നരേഷും തൂങ്ങിമരിച്ചു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് സജ്ജൻ സിംഗ് പറഞ്ഞു.

You might also like

  • Straight Forward

Most Viewed