ആനക്കൊന്പുണ്ടാക്കിയത് ഒട്ടകത്തിന്റെ എല്ല് ഉപയോഗിച്ച്; മോൻസൻ തട്ടിപ്പ് വീരൻ!!!!


കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്‍റെ വീട്ടിൽ കണ്ടെത്തിയ ആനക്കൊന്പും വ്യാജം. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മാവുങ്കലിന്‍റെ വീട്ടിലെ ആനക്കൊന്പ് വ്യാജമെന്ന് തിരിച്ചറിഞ്ഞത്. ഒട്ടകത്തിന്‍റെ എല്ലുകൾ ഉപയോഗിച്ച് നിർ‌മിച്ചതെന്നാണ് സംശയം. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിൽ വനംവകുപ്പ് വിശദമായ പരിശോധന നടത്തും. മോൻസന്‍റെ വീട്ടിലുള്ള ശിൽപങ്ങളൊന്നും ചന്ദനത്തിൽ തീർത്തതല്ലെന്നും വനംവകുപ്പ് കണ്ടെത്തി. 

മോൻസന്‍റെ മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളിൽ‍ ആനക്കൊന്പ് കണ്ടതിനെ തുടർ‍ന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. മോൻസന്‍റെ വീടുകളിൽ‍ പോലീസും വനംവകുപ്പും മോട്ടോർ‍വാഹന വകുപ്പും സംയുക്തപരിശോധന നടത്തിവരികയാണ്

You might also like

  • Straight Forward

Most Viewed