ഇന്ത്യയിൽ 37,875 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ന്യൂഡൽഹി: രാജ്യത്ത് 37,875 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 31,222 പേർക്കായിരുന്നു രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 369 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മരണസംഖ്യ 4.41 ലക്ഷം പിന്നിട്ടു. 39,114 പേർക്ക് രോഗമുക്തിയുണ്ടായി. 3.91 ലക്ഷം പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 

നിലവിൽ രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. 25,772 പേർക്കാണ് ചൊവ്വാഴ്ച കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് പട്ടികയിൽ രണ്ടാമത്. 24 മണിക്കൂറിനെ രാജ്യത്ത് 78.47 ലക്ഷം പേർക്ക് വാക്സിൻ നൽകി. ഇതോടെ ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 70.75 കോടിയായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed