ട്രെയിൻ സമയത്ത് വന്നില്ലെങ്കിൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി


 

ന്യൂഡല്‍ഹി: ട്രെയിനുകള്‍ അകാരണമായി വൈകി ഓടിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീംകോടതി. റെയില്‍വേ അധികൃതരുടെ നിയന്ത്രണങ്ങള്‍ക്കു പുറത്തുള്ള കാരണങ്ങളാലോ മതിയായ ന്യായീകരണമുള്ള കാരണങ്ങളാലോ അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ജസ്റ്റീസുമാരായ എം.ആര്‍. ഷാ, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സ്വകാര്യ ഗതാഗത മേഖലയില്‍ ഉള്‍പ്പടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗതാഗത മേഖല കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്ത് ഒരു യാത്രക്കാരനും റെയില്‍വേ ഉള്‍പ്പടെ അധികൃതരുടെ കാരുണ്യത്തിന് വേണ്ടി കാത്തുനില്‍ക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

You might also like

Most Viewed