ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാനാണ് ശ്രമമെന്ന് മോദി
ശാരിക
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ തുടക്കമായ ബ്രിക്സ് (BRICS) ഉച്ചകോടിയിൽ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനായി പത്ത് പ്രധാന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ആർക്കും എതിരായ കൂട്ടായ്മയല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ചരിത്രപരമായ ഒരു ഉച്ചകോടിക്കാണ് ഡൽഹി വേദിയാകുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ലോകത്തെ അധികാരകേന്ദ്രീകരണം ഏതാനും രാജ്യങ്ങളിൽ മാത്രം ചുരുങ്ങുന്ന നിലവിലെ സാഹചര്യം മാറണം. നിലവിലെ ആഗോള അധികാരശ്രേണി ഒരു പിരമിഡ് പോലെയാണെന്നും അത് പൊളിച്ചെഴുതേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. വളർന്നുവരുന്ന സാമ്പത്തിക ശക്തികൾക്ക് ആഗോള നയരൂപീകരണത്തിൽ നിർണായക പങ്കാളിത്തം ഉറപ്പാക്കണമെന്നും, ഗ്ലോബൽ സൗത്ത് വെറും നിയമങ്ങൾ അനുസരിക്കുന്നവരായി നിൽക്കാതെ നിയമങ്ങൾ നിർമിക്കുന്നവരായി മാറണമെന്നും മോദി കൂട്ടിച്ചേർത്തു.
അടുത്ത 20 വർഷത്തേക്കുള്ള വ്യക്തമായ അജണ്ടയോടെ ബ്രിക്സ് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ പ്രധാന ശക്തിയായി വളരുന്ന ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശക്തമായി പ്രകടിപ്പിക്കണം. കടൽമാർഗമുള്ള വിനിമയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ സംയുക്ത സംവിധാനമൊരുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ertet

