പ്രധാനമന്ത്രിയുടെ ജന്മദിനം മാമാങ്കമാക്കാൻ ബിജെപി; സെപ്റ്റംബർ 17-ന് വീടുകളിൽ ദീപങ്ങൾ തെളിയിക്കാൻ ബിജെപി ആഹ്വാനം


ഷീബ വിജയൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി. ഈ മാസം 17-ന് വൈകുന്നേരം ആറിനും ഏഴിനും ഇടയിൽ വീടുകളിൽ 'അനുഗ്രഹ ദീപം' തെളിയിക്കണമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആവശ്യപ്പെട്ടു. ദീപം തെളിയിച്ച് മോദിയുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കണമെന്നാണ് ആഹ്വാനം. മോദിയുടെ 25 വർഷത്തെ പൊതുജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സേവാ സങ്കൽപ്പ് അഭിയാൻ' ബിജെപി ആചരിക്കുന്നുണ്ട്.

ജനപങ്കാളിത്തം, ക്ഷേമപ്രവർത്തനങ്ങൾ, യുവജന പങ്കാളിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി മോദിയുടെ ജന്മദിനം 'സേവാ ദിവസം' ആയി ആചരിക്കും. ഇതിന്റെ ഭാഗമായി രാജ്യമൊട്ടാകെ രക്തദാന ക്യാമ്പുകളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. സെപ്റ്റംബർ 17-ന് വൈകുന്നേരം 7 മണിക്ക് ബൂത്ത് തലങ്ങളിൽ വീടുകളിൽ ദീപങ്ങൾ തെളിയിച്ച് ജനങ്ങൾ നന്ദിയും ആശംസകളും അർപ്പിക്കുന്ന 'ആശീർവാദ് കാ ദിയ' പരിപാടി നടക്കും. വിദ്യാർഥികൾക്കും യുവാക്കൾക്കുമായി ചിത്രരചന, ഉപന്യാസ മത്സരങ്ങൾ, സ്റ്റാർട്ടപ്പ് അവാർഡുകൾ തുടങ്ങിയ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ജനസേവനമാണ് രാഷ്ട്രസേവനം എന്ന തത്വമാണ് മോദിയുടെ ജീവിതത്തിന്റെ വഴിവിളക്കെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും നിതിൻ വീഡിയോയിൽ പറഞ്ഞു.

article-image

adfsadssdaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed