പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ വിദേശകാര്യ മന്ത്രി
പ്രദീപ് പുറവങ്കര
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഉച്ചകോടിക്കായി വിവിധ രാജ്യങ്ങളിലെ നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ തലസ്ഥാനത്ത് സമ്മേളിച്ച വേളയിലാണ് ഈ കൂടിക്കാഴ്ച നടന്നത്. വിവിധ മേഖലകളിലെ സഹകരണത്തിലൂടെ ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്നത്.
cvxcv

