കോവിഡ് പരത്തി; യുവാവിന് അഞ്ച് വർഷം തടവ് ശിക്ഷ


ഹനോയി: വിയറ്റ്നാമിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുകയും വൈറസ് പരത്തുകയും ചെയ്ത സംഭവത്തിൽ യുവാവിന് അഞ്ച് വർഷം തടവ് ശിക്ഷ. എട്ട് പേരിലേക്ക് കോവിഡ് പരത്തിയ ലെ വാൻ ട്രിയെയാണ് (28) അഞ്ച് വർഷം തടവിനു ശിക്ഷിച്ചത്. ട്രൈ രോഗം പരത്തിയ എട്ടു പേരിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ജൂലൈ ആദ്യം ഹോ ചിമിൻ നഗരത്തിൽനിന്നും രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സ്വന്തം നാടായ കാ മൗ പ്രവിശ്യയിലേക്ക് ട്രി ബൈക്കിൽ യാത്ര ചെയ്തിരുന്നു. 

കാ മൗ ലെത്തിയ ട്രി തന്‍റെ യാത്രാ വിവരങ്ങൾ ആരോഗ്യപ്രവർത്തകരിൽനിന്നു മറച്ചുവയ്ക്കുകയും ക്വാറന്‍റൈൻ നിബന്ധനകൾ ലംഘിക്കുകയും ചെയ്തു. മറ്റൊരു പ്രദേശത്തിൽനിന്നും എത്തുന്നവർക്ക് അടിയന്തരമായി 21 ദിവസം ക്വാറന്‍റൈൻ കാ മൗ ആരോഗ്യ വിഭാഗം നിർബന്ധമാക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ട്രിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ കുടുംബാംഗങ്ങൾക്കും. അദ്ദേഹം സന്ദർശിച്ച വെൽഫെയർ സെന്‍ററിലെ ജീവനക്കാർക്കും കോവിഡ് ബാധിച്ചു. സംഭവത്തിൽ ട്രിയ്ക്കെതിരെ കേസെടുത്തു. ഒരു ദിവസത്തെ വിചാരണയ്ക്കു ശേഷം അദ്ദേഹത്തിന് അഞ്ച് വർഷം തടവും 880 ഡോളർ പിഴ ശിക്ഷയും നൽകി.

You might also like

Most Viewed