ബംഗളൂരുവിൽ വാഹനാപകടം: എംഎൽഎയുടെ മകനടക്കം ഏഴ് മരണം


ബംഗളൂരു: ആഡംബര കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഏഴ് പേർ മരിച്ചു. മരിച്ചവരിൽ തമിഴ്നാട് ഡിഎംകെ എംഎൽഎയുടെ മകനും ഉൾപ്പെടുന്നു. മൂന്ന് യുവതികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ഡിഎംകെ എംഎൽഎ വൈ.പ്രകാശിന്‍റെ മകൻ കരുണ സാഗറാണ് മരിച്ചത്. പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. അമിതവേഗത മൂലം നിയന്ത്രണം നഷ്ടപ്പെട്ട കാർ അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറ് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിൽ പെട്ട കാർ പൂർണമായും തകർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed