അഫ്ഗാനിൽ‌ നിന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലെത്തിക്കും: വി. മുരളീധരൻ


കൊച്ചി: അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ എല്ലാം ഇന്ത്യയിൽ എത്തിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഊർജിതമായ നടപടി പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ഞൂറിലേറെ ആളുകൾ ഇനിയും കാബൂളിൽ ഉണ്ടെന്ന് കരുതുന്നു. കാബൂൾ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷ പ്രശ്നം ഉണ്ട്. ഐഎസിൽ ചേർന്ന മലയാളികളെ താലിബാൻ മോചിപ്പിച്ചതിനെ കുറിച്ച് വിവരം ഇല്ലെന്നും വി.മുരളീധരൻ കൊച്ചിയിൽ പറഞ്ഞു. അഫ്ഗാനിൽ നിന്ന് ഞായറാഴ്ച മാത്രം 390 പേരെ രാജ്യത്തെത്തിച്ചു. 222 പേരുമായി രണ്ട് എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാവിലെ എത്തിയിരുന്നു. തജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനമെത്തിയത്. പിന്നീട് കാബൂളിൽ നിന്ന് വ്യോമസേനയുടെ വിമാനത്തിൽ 168 പേരെ കൂടി രാജ്യത്തെത്തിച്ചു. അഫ്ഗാനിൽ നിന്നെത്തിയ വിമാനങ്ങളിൽ അമ്പത് മലയാളികളാണ് ഇന്ത്യയിലെത്തിയത്. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവും അറിയിച്ചിട്ടുണ്ട്.

 

You might also like

  • Straight Forward

Most Viewed