‘ചേര‘ പോസ്റ്റര്‍ പങ്കുവെച്ചു; കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം
നിമിഷ സജയൻ, റോഷൻ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ‘ചേര‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം.
കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. എന്നിട്ട് അതിന് ചേര എന്ന് പേര് കൊടുത്തിരിക്കുന്നു. അത്തരം സിനിമകള്‍ക്ക് ചാക്കോച്ചന്‍ പിന്തുണ അറിയിക്കുന്നത് നിരാശാജനകമാണെന്നാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. ഇപ്പോഴത്തെ സിനിമാക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്നും പോസ്റ്റിന് താഴെ കമന്റ് വന്നിട്ടുണ്ട്. നേരത്തെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെയും സമാനമായ രീതിയില്‍ പ്രതിഷേധങ്ങളും സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു.
