പെഗാസസ് ഫോൺ ചോര്‍ത്തൽ; അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍


കൊൽക്കത്ത: പെഗാസസ് ഫോൺ ചോര്‍ത്തൽ അന്വേഷിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി ലോക്കൂർ അദ്ധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യയും സമിതിയിലുണ്ട്. അനധികൃത ഹാക്കിംഗ്, ഫോൺ ചോർത്തൽ, നിരീക്ഷണം എന്നിവയായിരിക്കും അന്വേഷിക്കുക.
രാജ്യത്ത് ഇതാദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

You might also like

Most Viewed