ലിംഗമാറ്റ ശസ്ത്രക്രിയക്ക് മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരും


തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയക്ക് മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരുമെന്ന് മന്ത്രി ആർ.ബിന്ദു. വിദഗ്ധ സമിതിയില്‍ ട്രാൻസ്ജെൻഡർ പ്രതിനിധിയും ഉണ്ടാകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.. ട്രാൻസ്ജെൻഡർ അനന്യ കുമാരിയുടെ മരണം ഉന്നയിച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോക്കോൾ വേണമെന്ന് ചൂണ്ടിക്കാട്ടി കെ.ശാന്തകുമാരിയാണ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്.

ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിലവിൽ സംസ്ഥാനത്ത് പ്രോട്ടോക്കോൾ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി ആർ ബിന്ദു ചികിത്സാ പിഴവ് അടക്കം പരിഹരിക്കേണ്ടത് സർക്കാർ ഗൗരവമായി കാണുന്നുവെന്ന് വിശദീകരിച്ചു. ശസ്ത്രക്രിയക്ക് പ്രോട്ടോക്കോൾ രൂപീകരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും. ട്രാൻസ് ജെൻഡർ പ്രതിനിധിയും സമിതിയിലുണ്ടാകും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകി.

You might also like

Most Viewed