രാജ്യത്ത് 39,742 പേർക്ക് കോവിഡ്; രോഗികൾ കൂടുതലും കേരളത്തിൽ


ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 39,742 കോവിഡ് കേസുകൾ കൂടി. 51 ദിവസത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 535 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,20,551 ആയി. നിലവിൽ 4,08,212 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 39,972 പേർ രോഗമുക്തരായി. കോവിഡ് രോഗമുക്തരായവരുടെ ആകെ എണ്ണം 3,05,43,138 ആയി. ഇതുവരെ 43,31,50,864 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കേരളത്തില്‍ 18,531 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ പകുതിയും കേരളത്തിലാണ്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed