24 മണിക്കൂറിനിടെ ഇന്ത്യയിൽ 37,566 കോവിഡ് കേസുകൾ


ന്യൂഡൽഹി: രാജ്യത്ത് പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ് 24 മണിക്കൂറിനിടെ 37,566 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും ആയിരത്തിൽ താഴെയെത്തി. 907 മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 56,994 പേർക്കാണ് രാജ്യത്ത് ഒറ്റദിവസത്തിനിടെ രോഗമുക്തിയുണ്ടായത്. 

രാജ്യത്ത് രോഗമുക്തി നിരക്ക് 96.87 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഇതുവരെ 3.27 കോടി ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed