എരിയുന്ന ചിതയിലെ തീയിൽ ഇറച്ചി പാകം ചെയ്തു! യുപിയിൽ ഒരാൾ പിടിയിൽ
ശാരിക
ലഖ്നൗ: ശ്മശാനത്തിൽ എരിയുന്ന ചിതയിലെ തീ ഉപയോഗിച്ച് ഇറച്ചി പാകം ചെയ്ത സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ പുവായൻ നത്താപുർ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു.
ഗ്രാമാവാസിയായ വീർപാലിന്റെ പിതാവ് മരിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് ഗ്രാമാതിർത്തിയിലുള്ള ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടന്നത്. വൈകീട്ടോടെ വീർപാൽ വീണ്ടും ചിതയുടെ അടുത്തേക്ക് എത്തിയപ്പോഴാണ് മൂന്ന് പേർ ചിതയിലെ തീയിൽ പാത്രം വെച്ച് ഇറച്ചി പാകം ചെയ്യുന്നത് കണ്ടത്.
പിന്നാലെ വീർപാൽ സംഭവം പോലീസിൽ അറിയിച്ചു. പ്രതികളിലൊരാളായ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെയാണ് സംഘത്തിലുള്ള രണ്ട് പേർ ഓടി രക്ഷപ്പെട്ടത്.
ccdxz

