ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേർ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പോലീസ്


ശാരിക

ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പാർക്കിനുള്ളിൽ വെച്ച് പോലീസുകാരെന്ന് പറഞ്ഞ് മൂന്നുപേർ ചേർന്ന് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

തെക്കൻ ഡൽഹിയിലെ കാൽകാജി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ പെൺകുട്ടി 17 വയസ്സുള്ള ആൺസുഹൃത്തിനൊപ്പം കാൽകാജി ക്ഷേത്രത്തിൽ പോയിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഇരുവരും ക്ഷേത്രത്തിന് സമീപമുള്ള പാർക്കിലേക്ക് പോയി. അവിടെ വെച്ച് 25-നും 30-നും ഇടയിൽ പ്രായമുള്ള പ്രതികൾ തങ്ങൾക്ക് അടുത്തേക്കെത്തിയതെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞു.

പോലീസുകാരെന്ന് പറഞ്ഞ പ്രതികൾ ആൺസുഹൃത്തിനെ ഭീഷണിപ്പെടുത്തി. തുടർന്ന് പ്രതികളിലൊരാൾ തോക്കും കത്തിയും കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് മറ്റ് രണ്ട് പ്രതികളും ബലാത്സംഗം ചെയ്തതായും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച സന്ദേശത്തെത്തുടർന്ന് പോലീസെത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

ഇതിനിടെ പ്രതികൾ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, പ്രതികളിലൊരാൾ ഡിഎം ഓഫീസ് റോഡിലൂടെ പോയതായി കണ്ടെത്തി. തുടർന്ന് അമർ കോളനിയിൽ വെച്ച് പ്രതിയെ വളഞ്ഞു. പോലീസിന് നേർക്ക് പ്രതി വെടിവെച്ചതിനെത്തുടർന്ന്, തിരിച്ച് കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് കീഴ്‌പ്പെടുത്തിയത്. ആസിഫ് എന്നയാളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.

article-image

bfvbfgvfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed