തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്ത് പ്രതിദിന രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ


ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92,596 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 86,498 ആയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേർക്കു കൂടി ജീവൻ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.

You might also like

  • Straight Forward

Most Viewed