അനുപ് ചന്ദ്ര പാണ്ഡെ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍


ന്യൂദൽഹി : അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാനലില്‍ ഉണ്ടായ ഒഴിവിലാണ് നിയമനം.

ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നു വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡേ. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയായി ആറുമാസം കാലാവധി നീട്ടി ലഭിച്ചിരുന്ന അനുപ് ചന്ദ്ര പാണ്ഡേ 2019 ഓഗസ്റ്റില്‍ ആണ് വിരമിച്ചത്.1948 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡെ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed