കോവിഷീൽഡ് രണ്ടാം ഡോസ് 12–16 ആഴ്ച വരെ ദീർഘിപ്പിക്കാൻ ശുപാർശ

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നൽകുന്ന സമയപരിധി 12–16 ആഴ്ച വരെ ദീർഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി. ബ്രിട്ടൻ. കാനഡ തുടങ്ങിയ രാജ്യങ്ങൾ ഈ രീതയാണ് പിന്തുടരുന്നതെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. രണ്ടാം ഡോസ് ഇത്രയധികം ആഴ്ചകൾ കഴിഞ്ഞ് സ്വീകരിച്ചാൽ ശരീരത്തിലെ പ്രതിരോധശക്തി കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. കോവിഡ് മുക്തർക്ക് ആറുമാസത്തിന് ശേഷം കുത്തിവയ്പ് മതിയെന്നും നിർദേശമുണ്ട്. നിലവിൽ ആദ്യ ഡോസ് എടുത്തവർക്ക് 28 -ാം ദിവസം രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു മാർഗനിർദേശം. പിന്നീട് ഇതു ആറു മുതൽ എട്ട് ആഴ്ചവരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. അതേ സമയം കോവാക്സിന്‍റെ കാര്യത്തിൽ മാറ്റമില്ല.