കേരളത്തിൽ ലോക്ക്ഡൗൺ നീട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുന്നത് സർക്കാരിന്റെ പരിഗണനയിൽ. കഴിഞ്ഞ ദിവസം 45000ത്തിലധികം പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
29.75 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകൾ വിലയിരുത്തിയാകും ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.
ലോക്ക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കൊവിഡ് വിദഗ്ധസമിതിയുടെയും നിർദേശം. അതേസമയം സന്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെ രോഗവ്യാപനം രൂക്ഷമായിടത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.