കേന്ദ്രം നൽകിയ 130 വെന്‍റിലേറ്ററുകൾ തകരാറിലെന്ന് പഞ്ചാബ്

ഛണ്ഡിഗഡ്: കേന്ദ്രം നൽകിയ 809 ജീവൻ രക്ഷാ യന്ത്രങ്ങളിൽ 130 വെന്‍റിലേറ്ററുകൾ തകരാറിലെന്ന് പഞ്ചാബ്. 130 വെന്‍റിലേറ്ററുകൾ സ്ഥാപിച്ചതിനുശേഷവും പ്രവർത്തിക്കുന്നില്ലെന്ന് പഞ്ചാബിലെ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വെന്‍റിലേറ്ററുകൾ തകരാറിലാകുന്ന വിവരം നിരന്തരമായി കേന്ദ്ര സർക്കാരിനെ അറിയിക്കുന്നതാണ്.
കേന്ദ്രം നിയോഗിച്ച സംഘമാണ് വെന്‍റിലേറ്ററുകൾ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.