ഉടമ മരിച്ചാൽ ഇനി വാഹനം നോമിനിക്ക്


ന്യൂഡൽഹി: കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി. വാഹനത്തിന്റെ ഉടമ മരിച്ചാൽ നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. നോമിനിയുടെ തിരിച്ചറിയൽ രേഖകൾ രജിസ്ട്രേഷൻ സമയത്ത് ഉടമ ഹാജരാക്കണമെന്നും ചട്ടങ്ങളിൽ പറയുന്നു.

നേരത്തെ രജിസ്ട്രേഷൻ നടത്തിയവർക്ക് ഓൺലൈനിലൂടെ നോമിനിയെ ചേർക്കാനും അവസരമുണ്ട്. കൂടാതെ ഉടമ മരിച്ചാൽ മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിലുണ്ട്. മരിക്കുന്ന സാഹചര്യത്തിൽ വാഹനം നോമിനിയുടെ പേരിലേക്ക് മാറുമെന്നാണ് ചട്ടം വ്യക്തമാക്കുന്നത്.

ഒരിക്കൽ നിർദേശിച്ച നോമിനിയെ വിവാഹ മോചനം, ഭാഗം പിരിയൽ പോലെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാറ്റാനും സാധിക്കും. നോമിനിയെ നിർദ്ദേശിക്കാത്ത സാഹചര്യത്തിൽ നിയമപരമായ പിൻഗാമിയുടെ പേരിലേക്ക് വാഹനം മറ്റുന്നതിനും പുതുക്കിയ ചട്ടത്തിൽ വ്യവസ്ഥയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed