ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയിൽ. നിരക്ക് കുറയ്‌ക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ലാബ് ഉടമകളുടെ ആവശ്യം. 1700 രൂപയായിരുന്ന സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 ആക്കി കുറച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നത് കഴിഞ്ഞയാഴ്ചയാണ്.
ഇതിന് പിന്നാലെ പ്രതിഷേധവുമായി ലാബുടമകൾ രംഗത്തെത്തിയിരുന്നു. നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ ഗുണനിലവാരം കുറയ്ക്കാന്‍ ഇടയാക്കുമെന്നും ലാബ് ഉടമകൾ പറയുന്നു.