എക്സ്‌റേയിൽ കണ്ട മാല ക്ലോസറ്റിലൊഴുക്കി; പോലീസിനെ വെട്ടിച്ച് മോഷ്ടാവിന്റെ 'സിനിമാറ്റിക്' നീക്കം


ഷീബ വിജയൻ
നിലമ്പൂർ: കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങിയ പ്രതി ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പോലീസിനെ കബളിപ്പിച്ചു. സ്വർണ്ണമാല വിഴുങ്ങിയ പാലേമാട് സ്വദേശി സമീന, അത് ശരീരത്തിന് പുറത്തുവന്നപ്പോൾ പോലീസുകാർ കാണുന്നതിനിടെ ക്ലോസറ്റിലൊഴുക്കി കളയുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ എക്സ്‌റേയിൽ മാല കണ്ടെത്തിയിരുന്നെങ്കിലും തൊണ്ടിമുതൽ കൈക്കലാക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു.

മാല ഒഴുക്കിക്കളഞ്ഞതിലൂടെ തൊണ്ടിമുതൽ വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസ്. സ്വർണ്ണമാല വിഴുങ്ങി പോലീസിനെ വട്ടംകറക്കിയ പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും തെളിവ് നശിപ്പിച്ചതിനും കൂടുതൽ വകുപ്പുകൾ ചേർത്ത് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.

article-image

asddeswqedw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed