ഓക്സിജൻ ക്ഷാമം: കർണാടകയിൽ 12 പേർ മരിച്ചു

ബംഗളൂരു: കർണാടകയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ചാമരാജനഗറിലെ ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യത കുറവ് മൂലം 12 പേർ മരിച്ചു. ചാമരാജനഗർ ജില്ലയിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തിവച്ചതായും ആക്ഷേപമുണ്ട്. ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്ന് രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാൻ സർക്കാർ തയാറായില്ലെന്നാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.