ജനവിധി അംഗീകരിക്കുന്നു; കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് എ.കെ. ആന്‍റണി. തുടർഭരണത്തിനുള്ള ജനവിധി അപ്രതീക്ഷിതമാണെന്നും എന്നാൽ ജനവിധിയെ ബഹുമാനപൂർവം അംഗീകരിക്കുന്നുവെന്നും ആന്‍റണി പറഞ്ഞു. ഒരു ജനവിധിയും സ്ഥിരമല്ല. 1967ൽ കോൺഗ്രസ് അംഗസംഖ്യ ഒന്പതായി ചുരുങ്ങിയിരുന്നു. പിന്നീട് പാർട്ടി ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്നും ആന്‍റണി കൂട്ടിച്ചേർത്തു.