താരങ്ങൾക്ക് കോവിഡ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ കോ​ൽ​ക്ക​ത്ത-​ബാം​ഗ്ലൂ​ർ മ​ത്സ​രം മാ​റ്റി


മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ കോൽക്കത്ത−ബാംഗ്ലൂർ മത്സരം മാറ്റി. കോൽക്കത്ത താരങ്ങളായ സന്ദീപ് വാര്യറും വരുൺ ചക്രവർത്തിയും കോവിഡ് പോസിറ്റീവായതോടെയാണ് മത്സരം നീട്ടി വയ്ക്കാൻ തീരുമാനിച്ചത്. നീട്ടിവെച്ച മത്സരത്തിന്‍റെ പുതിയ തീയതി പിന്നീട് അറിയിക്കും. കോൽക്കത്ത ടീമിലെ മറ്റു താരങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കും. ഐപിഎൽ പുതിയ സീസൺ ബയോ ബബിൾ സുരക്ഷയോടെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed