വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി നിർദേശം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗുരുതരമായി വർധിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ.