കോവിഡ്; ഫാറൂഖ് അബ്ദുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊറോണ ബാധിതനായ അബ്ദുള്ള വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു.

ഷെഹർ ഇ കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മകൻ ഒമർ അബ്ദുള്ളയാണ് ഇക്കാര്യം അറിയിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.

നാല് ദിവസങ്ങൾക്ക് മുൻപാണ് ഫാറൂഖ് അബ്ദുള്ളയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഒമർ അബ്ദുള്ളയുൾപ്പെടെയുള്ളവർ ഗുപ്കാർ റോഡിലെ വസതിയിൽ നിരീക്ഷണത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed