ഒസിഐ കാർ‍ഡുമായി യാത്ര ചെയ്യുന്നവർ‍ പഴയതും പുതിയതുമായ പാസ്‌പോർ‍ട്ട് കൂടി കരുതുന്നത് ഉചിതം


സാൻഫ്രാൻസിസ്‌കോ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ‍ ഒസിഐ കാർ‍ഡിനൊപ്പം പഴയതും പുതിയതുമായ പാസ്‌പോർ‍ട്ട് കൂടി കരുതുന്നതാണ് ഉചിതമെന്ന് സാൻഫ്രാൻസിസ്‌കോ കോൺസുലേറ്റ് ജനറൽ‍ ഓഫീസിന്റെ പ്രസ്സ് റിലീസിൽ‍ പറഞ്ഞു. ഒസിഐ കാർ‍ഡുമായി യാത്ര ചെയ്യുന്നവർ‍ ഇന്ത്യൻ പാസ്സ്പോർ‍ട്ട് കൈവശം വെക്കേണ്ടതില്ലെന്ന വാർ‍ത്ത വ്യാപകമായതോടെയാണ് ഇങ്ങനെയൊരു വിശദീകരണം കോൺസുലേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഒസിഐ കാർ‍ഡിൽ‍ പഴയ പാസ്‌പോർ‍ട്ട് നന്പറാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ‍ പഴയ പാസ്‌പോർ‍ട്ട് കൈവശം വെക്കേണ്ടതില്ലെന്നും എന്നാൽ‍ പുതിയ പാസ്‌പോർ‍ട്ട് നിർ‍ബന്ധമായും ഉണ്ടായിരിക്കണമെന്നും കോൺ‍സുലേറ്റ് നിർ‍ദ്ദേശിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ‍ പ്രവർ‍ത്തിക്കുന്ന ഇമിഗ്രേഷൻ ഓഫീസർ‍മാർ‍ക്ക് ഇതിനെക്കുറിച്ച് ഇന്ത്യൻ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ‍ അഫയേഴ്സ് നിർ‍ദ്ദേശങ്ങൾ‍ നൽ‍കിയിട്ടുണ്ട്.

 

ഒസിഐ കാർ‍ഡ് പുതുക്കുന്നതിനുള്ള മാർ‍ഗനിർ‍ദേശങ്ങൾ‍

 

1. ഇരുപത് വയസ്സിന് താഴെയുള്ളവരുടെ ഒസിഐ കാർ‍ഡ് പുതുക്കേണ്ടി വരുന്പോൾ‍ പുതിയ പാസ്‌പോർ‍ട്ട് നിർബന്ധമാണ്

 

2. ഇരുപത് വയസ്സിനും അന്‍പത് വയസ്സിനും ഇടയിലുള്ളവർ‍ പാസ്‌പോർ‍ട്ട് പുതുക്കേണ്ടി വരുന്പോൾ‍ ഒസിഐ കാർ‍ഡ് പുതുതായി എടുക്കേണ്ടതില്ല

 

3. അന്പത് വയസ്സിന് മുകളിലുള്ളവർ‍ പാസ്‌പോർ‍ട്ട് പുതുക്കുകയാണെങ്കിൽ‍ ഒരു തവണ മാത്രം ഒസിഐ കാർ‍ഡ് പുതുക്കിയാൽ‍ മതി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ‍ ഒസിഐ കാർ‍ഡ് പുതുക്കുന്നതിനുള്ള സമയം ജൂൺ 30, 2021 ൽ‍ നിന്നും ഡിസംബർ‍ 31, 2021 വരെയായി ഉയർ‍ത്തിയിട്ടുണ്ട്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed