കങ്കണയുടെ ഷൂട്ടിങ് ലൊക്കേഷന് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

കങ്കണ റണാവത്തിന്റെ ചിത്രത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ രംഗത്ത്. കര്‍ഷക പ്രക്ഷോഭത്തില്‍ കങ്കണയുടെ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് ഷൂട്ടിങ് ലൊക്കേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധിച്ചത്. പുതിയ ചിത്രമായ ധാക്കഡിന്റെ ചിത്രീകരണത്തിനായി മധ്യപ്രദേശിലാണ് കങ്കണയിപ്പോള്‍. തന്റെ ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്ന പ്രവർത്തകരുടെ വീഡിയോ കങ്കണ തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധവുമായി എന്റെ ഷൂട്ടിങ് ലൊക്കേഷന് വെളിയിലുണ്ട്, പൊലീസ് എത്തി അവരെ മാറ്റിയെങ്കിലും കാര്‍ മാറ്റി മറ്റൊരു വഴിയിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നു. നിലപാടുള്ള ഒരു സ്ത്രീയുടെ അവസ്ഥ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ എനിക്ക് ചുറ്റും പോലീസ് സംരക്ഷണം വര്‍ദ്ധിപ്പിച്ചു.