ബജറ്റ് അവതരണം ആരംഭിച്ചു; ലോക്സഭയിൽ പ്രതിപക്ഷ ബഹളം


ന്യൂഡൽഹി: 2021-22 വർഷത്തെ ബജറ്റ് അവതരണം ലോക്സഭയിൽ ആരംഭിച്ചു. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. കാർഷിക ബില്ലിനെതിരേയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പഞ്ചാബിലെ രണ്ടു കോൺഗ്രസ് എം.പിമാർ പാർലമെന്‍റിലെത്തിയത് കറുത്ത ഗൗൺ ധരിച്ചാണ്. അതേസമയം, പൂർണമായും കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ഇന്ത്യൻ നിർമിത ടാബ് ഉപയോഗിച്ചാണ് അവതരണം. ആൻഡ്രോയിഡ്, ആപ്പിൾ സ്മാർട്ഫോണുകൾക്കായി പ്രത്യേക ബജറ്റ് ആപ് തയാറാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed