ഗോദാവരിയിൽ അജ്ഞാത രോഗം പിടിപെട്ട് 22 പേർ ആശുപത്രിയിൽ

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിൽ അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തു. നിന്ന നിൽപിൽ കുഴഞ്ഞുവീഴുകയായിരുന്നു ഇവർ. 22 പേരെയാണ് ഇത്തരത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ആറുപേർ രോഗമുക്തരായി ആശുപത്രി വിട്ടു. സംഭവത്തിൽ ഉദ്യോഗസ്ഥരോട് എലുരുവിൽ സന്ദർശനം നടത്താനും സ്ഥിതിഗതികള്ള നിരീക്ഷിക്കാനും മുഖ്യമന്ത്രി ജഗന്‍മോഹൻ റെഡി നിർദേശിച്ചു.