ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികൾ അടുത്ത മാസം എട്ടിന്

വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികൾ അതിവേഗത്തിലാക്കി. ഇംപീച്ച്മെന്‍റ് നടപടികള്ള അടുത്ത മാസം എട്ടിന് തുടങ്ങും. ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തിൽ ഉപരിസഭയായ സെനറ്റിൽ വിചാരണയും തുടർന്നു വോട്ടെടുപ്പും നടക്കും.
കാപ്പിറ്റോള്ള മന്ദിരത്തിൽ നടന്ന കലാപത്തിനു പ്രേരണ നൽകിയെന്നാണ് ട്രംപിനെതിരായ കുറ്റം. സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് വിചാരണ നേരിടുന്നത് യുഎസ് ചരിത്രത്തിൽ ആദ്യമാണ്. സെനറ്റിൽ ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടാൽ അദ്ദേഹത്തിനു പൊതുപദവികളിൽ വിലക്കേർപ്പെടുത്തുന്ന പ്രമേയവും വോട്ടിനിടും.