കര്‍ണാടകയിൽ സ്ഫോടക വസ്തുക്കള്‍ കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് 8 തൊഴിലാളികള്‍ മരിച്ചു


ബംഗളൂരു: കർണാടകയിലെ ശിവമോഗയില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് എട്ട് തൊഴിലാളികള്‍ മരിച്ചു. ട്രക്കിൽ നിറച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. റെയിൽവെ ക്രഷറിലേക്ക് കൊണ്ടുവന്നതായിരുന്നു സ്ഫോടക വസ്തുക്കൾ. ക്വാറിയിലുണ്ടായിരുന്ന ബിഹാർ സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ ട്രക്ക് പൂർണമായും തകർന്നു. കർണാടക ഷിവമോഗ അബലഗിരിയ്ക്ക് സമീപത്തെ ഹുനസൊഡു വില്ലേജിലാണ് സംഭവം. രാത്രി പത്തരയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സമീപത്തെ വീടുകൾക്കും റോഡുകൾക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed