കളമശ്ശേരിയില്‍ എല്‍ഡിഎഫിന് അട്ടിമറിവിജയം; തൃശ്ശൂരിലെ പുല്ലഴി വാർഡ് പിടിച്ചെടുത്ത് യുഡിഎഫ്


കൊച്ചി: കളമശേരി 37ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ ആണ് ജയിച്ചത്.; 64 വോട്ടുകൾക്കാണ് റഫീക്കിന്റെ വിജയം. റഫീഖിന് 308 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി സലീമിന് 244 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ലഭിച്ചത്.

ലീഗിന്റെ സിറ്റിങ് സീറ്റിലാണ് എൽഡിഎഫ് അട്ടിമറി വിജയം നേടിയത്. കളമശ്ശേരിയിൽ നിലവിൽ 20-20 എന്ന രീതിയിലായിരുന്ന ഇരുപക്ഷവും. തുടർന്ന് നറുക്കെടുപ്പിലേക്ക് നീങ്ങുകയും യുഡിഎഫ് വിജയിക്കുകയുമായിരുന്നു. റഫീഖിന്റെ വിജയത്തോടെ കക്ഷിനില 20-21 എന്നായി. ഇതോടെ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. 25 വർഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാർഡിലാണ് എൽഡിഎഫിന്റെ വിജയം. കോൺഗ്രസ് വിമത സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. ലീഗും സ്ഥാനാർത്ഥിയെ നിർത്തി.
തൃശ്ശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ. രാമനാഥൻ വിജയിച്ചത്. കെ. രാമനാഥൻ 2052 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിലെ അഡ്വ. മഠത്തിൽ രാമൻകുട്ടി 1049 വോട്ടും എൻഡിഎയിലെ സന്തോഷ് പുല്ലഴി 539 വോട്ടുകളും സ്വന്തമാക്കി.

You might also like

  • Straight Forward

Most Viewed