പിന്നോട്ടില്ല; കർഷകര്‍ നിരാഹാര സമരത്തിലേക്ക്


ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ. തിങ്കളാഴ്ച മുതൽ നിരാഹാര സമരം നടത്തുമെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. ഡല്‍ഹി സിംഗു അതിര്‍ത്തിയിലെ വേദിയിലായിരിക്കും നിരാഹാരം. ഇന്ന് രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തും.

കര്‍ഷകര്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയും  ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് 30,000 കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. അതേസമയം ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പോലീസിന്‍റെയും വന്‍ സന്നാഹമാണ് തുടരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed