തടവുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ പുതിയ പദ്ധതികളുമായി ഋഷിരാജ് സിംഗ്


തിരുവനന്തപുരം; ജയിലിൽ തടവുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ പുതിയ പദ്ധതികളുമായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. തടവുകാർക്കിടയിൽ ആത്മഹത്യാപ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. എല്ലാ ദിവസവും രാവിലെ ആറ് മുതൽ എട്ട് വരെ എഫ്എം റേഡിയോ കേൾപ്പിക്കണമെന്നും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജയിലിൽ മാസികകൾ വാങ്ങി വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്.

കൂടാതെ ബന്ധുക്കളെ ഫോൺ വിളിക്കുന്നതിനും അനുമതി നൽകി. ഫോൺ വിളിക്കാൻ താത്പര്യമില്ലാത്തവരെ അതിന് പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്. ത‌ടവുകാർക്ക് ആഴ്ചയിലൊരിക്കല്‍ കൗണ്‍സിലിംഗ് നടത്തണമെന്നും അവരെ നിർബന്ധമായും വ്യായാമം ചെയ്യിക്കണമെന്നും ഡിജിപി നിർദേശിച്ചു. കൂടാതെ തടവുകാരുമായി സാധാരണ വേഷത്തിൽ ഇടപെടാന്‍ ഒരു അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെയും നിയമിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed