കാ​­​ഷ്മീ​­​രി​ൽ ബ്ലോ​­​ക്ക് ഡെ​­​വ​ല​പ്‌​മെ​­​ന്‍റ് കൗൺസി​ൽ‍ ചെ​­​യ​ർ‍​­മാ​­​നെ­ ഭീ​­​ക​ര​ർ‍ കൊ​­​ല​പ്പെ​­​ടു​­​ത്തി­


ശ്രീനഗർ: ജമ്മുകാഷ്മീരിൽ‍ ബ്ലോക്ക് ഡെവലപ്‌മെന്‍റ് കൗൺസിൽ‍ ചെയർ‍മാനെ ഭീകരർ‍ വെടിവച്ചു കൊലപ്പെടുത്തി. ഖാഗ് ബ്ലോക്ക് ഡെവലെപ്പ്‌മെന്‍റ് കൗൺസിൽ‍ ചെയർ‍മാൻ ഭൂപീന്ദർ‍ സിംഗിനെയാണ് ഭീകരർ‍ കൊലപ്പെടുത്തിയത്.  ബുധനാഴ്ച രാത്രിയോടെ ബദഗാം ജില്ലയിലെ ദൽ‍വാഷിലുള്ള വീടിന് സമീപത്തു വച്ചാണ് സംഭവം നടന്നത്. ഭൂപിന്ദറിന്‍റെ സുരക്ഷയ്ക്കായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവർ‍ ഇല്ലാത്ത സമയമാണ് സംഭവം നടന്നത്.

വീട്ടിലേക്കു പോകവേ സുരക്ഷാ ഉദ്യോഗസ്ഥരെ ഖാഗ് പോലീസ് േസ്റ്റഷനിൽ‍ അദ്ദേഹം ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.  പോലീസിൽ‍ അറിയിക്കാതെയാണ് അദ്ദേഹം വീട്ടിലേക്ക് പോയതെന്ന് ജമ്മുകാഷ്മീർ‍ പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed