നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കില്ലെന്നാണോ..? മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ


ന്യൂഡൽഹി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ സ്ഥലങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവങ്ങളിൽ കേന്ദ്ര സര്‍ക്കാരിന്‍റെ കൈയിൽ ഒരു കണക്കുമില്ലെന്ന വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമർശനം നടത്തിയത്. 

"ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചുവെന്നും എത്ര തൊഴിലുകൾ നഷ്ടപ്പെട്ടുവെന്നും മോദി സർക്കാരിന് അറിയില്ല. നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കില്ലെന്നാണോ..?, അവര്‍ മരിക്കുന്നത് ഈ ലോകം മുഴുവന്‍ കണ്ടതാണ്. മോദി സര്‍ക്കാരിന് മാത്രം ഒന്നും അറിയില്ല,’ രാഹുൽ ട്വിറ്ററിൽ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed